പാട്ട് ഹിറ്റാക്കണം, പ്രശസ്തനാവണം; 24 കാരന്‍ കണ്ട വഴി ഇതാണ്; അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ ഭീഷണിപ്പെടുത്തിയ ഗാനരചയിതാവ് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിഷ്‌ണോയ് സംഘമല്ല. നടനു നേരെ വധഭീഷണി സന്ദേശം അയച്ച കേസില്‍ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് കര്‍ണാടകയില്‍ അറസ്റ്റില്‍. 24 കാരനായ സൊഹൈല്‍ പാഷയാണ് കര്‍ണാടകയിലെ റൈച്ചുരില്‍നിന്ന് അറസ്റ്റിലായത്. സല്‍മാന്‍ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ ‘മേ സിക്കന്ദര്‍ ഹൂം’ എന്ന പാട്ടിന്റെ രചയിതാവാണ് സൊഹൈല്‍. പ്രശസ്തനാകാനാണ് ഈ വഴി കണ്ടെത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. 5 കോടി നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും മെയ് സിക്കന്ദര്‍ ഹൂണിന്റെ ഗാനരചയിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നവംബര്‍ 7 ന് നഗരത്തിലെ പൊലീസ് വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്ക് യുവാവാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസത്തിനകം ഗാനരചയിതാവിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. സല്‍മാന്‍ ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കണം എന്നായിരുന്നു നടനെ വെല്ലുവിളിച്ച സന്ദേശം.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായണ്‍ എന്നയാളിന്റെ ഫോണില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് നടനെ നേരത്തെ ലക്ഷ്യമിട്ടിരുന്ന ലോറന്‍സ് ബിഷ്ണോയി സംഘമാണ് ഭീഷണി അയച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. സൊഹൈലിനെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചു. ഇയാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page