ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മെസ്സില്‍ വിളമ്പിയ അച്ചാറില്‍ ചത്ത പല്ലി; പ്രതിഷേധത്തിനൊടുവില്‍ മെസ് അടച്ച് അധികൃതര്‍

തിരുവനന്തപുരം: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിതരണം ചെയ്ത അച്ചാറിൽ ചത്ത പല്ലി. തിരുവനന്തപുരം ടെക്നോ സിറ്റിയിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസിൽ ഞായറാഴ്ച ഉച്ചയ്ക്ക് നൽകിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധവുമായി വി ദ്യാർഥികൾ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെത്തി. മെസിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന് വിദ്യാർഥികൾ നേരത്തെ തന്നെ പരാതി ഉയർത്തിയിരുന്നു. നേരത്തെ ചോറിൽ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയ തായും വിദ്യാർഥികൾ പറയുന്നു. ചത്ത പല്ലിയെ കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാർഥികൾ മംഗലപുരം പൊലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നൽകി. വിദ്യാർഥി പ്രതിഷേധം തുടരുന്നതിനാൽ മെസ് താത്കാലികമായി അടച്ചു. വിദ്യാർഥികൾക്ക് ഭക്ഷണം നൽകുന്നതിനായി പകരം സംവി ധാനം ഒരുക്കുമെന്ന് സർവകലാശാല അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page