കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയില്‍ ബസപകടം. കാസർകോട്ട് നിന്ന് മംഗ്‌ളൂരുവിലേക്കു പോവുകയായിരുന്ന കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. മൊഗ്രാല്‍ കൊപ്ര ബസാര്‍ സര്‍വ്വീസ് റോഡില്‍ വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. കാല്‍നട യാത്രക്കാര്‍ ഇരുവശത്തെയും സര്‍വ്വീസ് റോഡിലേക്ക് എത്താന്‍ ഉപയോഗിക്കുന്ന പാസേജിന്റെ കോൺക്രീറ്റ് ഭിത്തിയിലാണ് ബസിടിച്ചത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍ക്കും മുന്‍ഭാഗത്തുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റു.







