സൈനിക കൂട്ടായ്മ ചികിത്സാ സഹായം കൈമാറി

കരിന്തളം:കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, ചികിത്സാ സഹായം കൈമാറി. ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ചികിത്സാ സഹായം പഞ്ചായത്തു പ്രസിഡന്റ് എം.രാജൻ സ്വീകരിച്ചു. പഞ്ചായത്ത് മെമ്പറും പെരിയങ്ങാനം സ്വദേശിയുമായ വി കെ ശ്യാമളയുടെ ചികിത്സയ്ക്കു വേണ്ടി സൈനിക കൂട്ടായ്മ സ്വരൂപിച്ച ധനസഹായമാണ് പഞ്ചായത്ത് പ്രസിഡണ്ടും, ചികിത്സാ സഹായ കമ്മിറ്റി ചെയർമാനുമായ എം രാജന് കൈമാറിയതു്, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ മനോജ് തോമസ് സന്നിഹിതനായിരുന്നു, സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി വർഗീസ്, വൈസ് പ്രസിഡണ്ട് ദാമോദരൻ പി പി, ജോയിൻ്റ് സെക്രട്ടറിമാരായ മധുസൂദനൻ ചോയ്യംകോട്, സുധാകരൻ സി ബിരിക്കുളം ,അജീഷ് ചന്ദ്രൻ, ശ്രീജിത്ത് ടി വി, നാരായണൻ പാലാട്ട് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page