നെക്സ് ജി സൂപ്പർ കപ്പ് തിങ്കളാഴ്ച നെല്ലിക്കട്ടയിൽ

കാസർകോട്: ടൗൺ ടീം നെല്ലിക്കട്ടയുടെ . ആഭിമുഖ്യത്തിലുള്ള ‘നെക്സ് ജി സൂപ്പർ കപ്പ്’ തിങ്കളാഴ്ച ആരംഭിക്കും. ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന് ഒരു ദിവസത്തെ പ്രീമിയർ ലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മെഗാ ഫുട്ട്ബോൾ ഇവന്റിൽ നാട്ടിലെ പ്രമുഖ ടീമുകളും യുവ താരങ്ങളും പങ്കെടുക്കും.ആവേശകരമായ മത്സരങ്ങളിലൂടെ കായിക മികവും ടീമുകളുടെ പ്രകടനവും ഒരേ വേദിയിൽ കാണാൻ കഴിയുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ മത്സരങ്ങൾ ആരംഭിക്കും. കാണികൾക്ക് മികച്ച കായിക അനുഭവം സമ്മാനിക്കാനായി പ്രത്യേക ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും കായിക രംഗത്ത് പുതിയ അവസരങ്ങൾ നേടാനും ‘നെക്സ് ജി സൂപ്പർ കപ്പ്’ മികച്ച വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. ഒരു രാത്രി മുഴുവൻ നീളുന്ന മത്സരങ്ങൾ കായിക പ്രേമികൾക്ക് ആവേശകരമായ നിമിഷങ്ങൾ സമ്മാനിക്കുമെന്നു സംഘാടകർ പ്രതീക്ഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page