നീലേശ്വരം വെടിക്കെട്ട് അപകടം; ഐസിയുവിലുള്ളത് എട്ടുപേര്‍, ആകെ 49 പേര്‍ ചികിത്സയില്‍

Nileswaram fireworks disaster

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റ എട്ടുപേര്‍ ഇപ്പോഴും ഐസിയുവിലാണ്. ആകെ 49 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. മംഗളൂരു എജെ മെഡിക്കല്‍ കോളേജില്‍ 24 പേര്‍ ചികില്‍സയിലുണ്ട്. കണ്ണൂര്‍ മിംസില്‍ 11 പേരും കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ നാലുപേരും ചികില്‍സയിലുണ്ട്. കോഴിക്കോട് മിംസില്‍ മൂന്നുപേരും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നുപേരും പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടുപേരും ചികിയില്‍സയിലുണ്ട്. മംഗളൂരുവിലെ ഫാദര്‍ മുള്ളഴ്‌സ്, കെഎസ് ഹെഗ്‌ഡേ ആശുപത്രികളില്‍ ഓരോ ആള്‍ വീതം ചികില്‍സയിലുണ്ട്. അഞ്ചുപേര്‍ മരണപ്പെട്ടു. കിണാവൂര്‍ സ്വദേശികളായ രജിത്ത് സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും തുരുത്തി ഓര്‍ക്കളത്തെ ശാബിന്‍ രാജും ആണ് മരിച്ചത്. ഒക്ടോബര്‍ 28ന് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു അപകടമുണ്ടായത്. രാത്രി 12 മണിക്കാണ് അപകടം നടക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page