കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സിയില്‍ ട്രേഡിംഗ് നടത്തിയാല്‍ നാലിരട്ടി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച പടന്നക്കാട് സ്വദേശിയായ യുവാവിന് നഷ്ടമായത് 33.5 ലക്ഷം. പടന്നക്കാട് കുറുന്തൂരിലെ ടി.വി. മനോജി(38)ല്‍ നിന്നാണ് കാസര്‍കോട് സ്വദേശികളായ മൂന്നംഗ സംഘം പണം തട്ടിയെടുത്തത്. കഴിഞ്ഞ ജുലൈ 21 മുതല്‍ ആഗസ്ത് 22 വരെയുള്ള കാലയളവില്‍ പലതവണയായി 33,59,775 രൂപ കൈക്കലാക്കുകയായിരുന്നു സംഘം. മുതലും ലാഭവും ലഭിക്കാതെ വന്നതോടെയാണ് മനോജ് ഹൊസ്ദുര്‍ഗ് പൊലീസിനെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ ജ്യോതി നന്ദകുമാര്‍, അഭിഷേക്, അഷ് തോഷ് ശര്‍മ്മ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.







