മഴക്കാലത്തിനു മുമ്പേ കള്ളന്മാര്‍ പണി തുടങ്ങി; നീലേശ്വരം, കോട്ടപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച

കാസര്‍കോട്: നീലേശ്വരം, കോട്ടപ്പുറം, വൈകുണ്ഠ ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലും ഓഫീസും കുത്തിത്തുറന്ന നിലയിൽ . ആറോളം ഭണ്ഡാരങ്ങളും തുറന്ന നിലയിലാണ്. എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമല്ല. പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും എത്തി പരിശോധന നടത്തിയാലേ നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്നു വ്യക്തമാവുകയുള്ളൂ.
സി സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടരയ്ക്കു ക്ഷേത്രത്തിനു അകത്തു കടന്ന മോഷ്ടാവ് 12.30 മണിയോടെയാണ് സ്ഥലം വിട്ടത്.
ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എ രാജുവിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.
മഴക്കാലം ആരംഭിക്കുന്നതോടെ കവര്‍ച്ചക്കാര്‍ സജീവമാകാന്‍ സാധ്യത ഉണ്ടെന്നു നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രൊഫഷണല്‍ കവര്‍ച്ചക്കാര്‍ എത്താന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കോട്ടപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page