നിടുവോട്ടുപാറ വളവില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് പരിക്ക്

കാസര്‍കോട്: പെരിയ- കുണ്ടംകുഴി റോഡിലെ നിടുവോട്ടുപാറ വളവില്‍ വ്യാഴാഴ്ച വൈകീട്ട് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വളവിന് പുറമേ ഈ ഭാഗങ്ങളില്‍ റോഡിലേക്ക് കാട് മറഞ്ഞുകിടക്കുന്നതും അപകടത്തിന് കാരണാവുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. അപകടസമയത്ത് പഞ്ചായത്ത് പ്രസിഡന്റും ഒരുപഞ്ചായത്ത് അംഗവും അതുവഴി കടന്നുപോയെങ്കിലും നിറുത്താതെ വാഹനം ഓടിച്ചു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ വളവ് മാറ്റണമെന്നും അതുവരെ വളവില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കണമെന്നും റോഡുസൈഡിലെ കാടുകള്‍ നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page