ചൗക്കി, ആസാദ് നഗറില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ഉളിയത്തടുക്ക-ചൗക്കി റോഡില്‍ ആസാദ് നഗറില്‍ സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നെക്രാജെ സ്വദേശിയും ചൗക്കി,ആസാദ് നഗറില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ റഫീഖിന്റെ മകന്‍ ഷഹബാസ് അസ്സര്‍(17)ആണ് മരിച്ചത്. സഹയാത്രികനെയും ബൈക്കില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ടു പേരെയും മംഗ്‌ളൂരുവിലെയും ഇന്ദിരാനഗറിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് അപകടം. റഫീഖ്-അല്‍ഫീന ദമ്പതികളുടെ ഏക മകനാണ് ഷഹബാസ് അസ്സര്‍. വിദ്യാനഗര്‍, ഉദയഗിരി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്. പ്ലസ് വണ്‍ പഠനം പൂര്‍ത്തിയാക്കിയ ഷഹബാസ് പ്ലസ്ടു ക്ലാസിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അപകടത്തില്‍ പൊലിഞ്ഞത്. അപകടം സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഷഹബാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page