ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സച്ചിതാറൈ മൊഗ്രാല്‍പുത്തൂരിലെ സഹപാഠിയായ നഫീസത്ത് ഷിഫാബയെയും പറ്റിച്ചു; കാസര്‍കോട്ടും ബദിയഡുക്കയിലുമായി മൂന്നു കേസുകള്‍ കൂടി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുപരമ്പര നടത്തിയ അധ്യാപികയും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ സച്ചിതാറൈയ്‌ക്കെതിരെ പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ നഫീസത്ത് ഷിഫാബയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. സച്ചിതയും പരാതിക്കാരിയും സഹപാഠികളാണ്. സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 1.40 ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഷിഫാബയുടെ പരാതി.
എന്‍മകജെ, പെര്‍ളയിലെ നയനകുമാരി (34)യില്‍ നിന്നു 13.90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കര്‍ണ്ണാടകയില്‍ എഫ്.സി.ഐ.യില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയതെന്നു നയനകുമാരി ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പെര്‍ള, ബദ്രംപള്ളയിലെ സനീഷി(28)ന്റെ പരാതി പ്രകാരവും സച്ചിതയ്‌ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ്, പെട്രോളിയം വകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് 12,83,500 രൂപ തട്ടിയെടുത്തുവെന്നാണ് സനീഷിന്റെ പരാതി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിതറൈ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page