ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാറശ്ശാലയില്‍ ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരാണ് മരിച്ചത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭര്‍ത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. മരണം എപ്പോഴെന്നതില്‍ വ്യക്തതയില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയില്‍ പുറത്ത് പഠിക്കുന്ന മകന്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page