വില്‍സ്വരാജിനും മുതിര്‍ന്ന താളവാദ്യ വിദഗ്ധന്‍ ജോയ് തോമസിനും ഡാലസില്‍ സ്വീകരണം

-പി പി ചെറിയാന്‍

ഡാളസ്: കേരളത്തില്‍ നിന്നും ആദ്യമായി അമേരിക്കയില്‍ എത്തിയ പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജിനും യു.കെയില്‍ നിന്നും എത്തിയ മുതിര്‍ന്ന താളവാദ്യ വിദഗ്ധന്‍ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാലസില്‍ ഊഷ്മള സ്വീകരണം നല്‍കി
24നു ഗാര്‍ലാന്‍ഡ് കിയാ ഓഡിറ്റോറിയത്തില്‍ ഡി മലയാളി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ അനശ്വര്‍ മാമ്പിള്ളി, ഇന്ത്യാ പ്രസ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, കേരള ലിറ്റററി ഓട് ഡാളസ് സിജു വി ജോര്‍ജ്, പ്രദീപ്നാഗനൂലില്‍ പ്രസംഗിച്ചു.
സംഗീത സന്ധ്യയില്‍ സംഗീതാസ്വാദകര്‍ക്കു മനസ്സിനും കാതിനും വിസ്മരിക്കാനാവാത്ത അനുഭവങ്ങള്‍ വിസ്വരാജ് പങ്കിട്ടു. സണ്ണിവെയ്ല്‍ സിറ്റി കൗണ്സിലറും മലയാളിയുമായ മനു ഡാനിയേലും പ്രദീപ് നാഗനൂലും അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഗാര്‍ലാന്‍ഡ് മേയര്‍ സ്ഥാനാര്‍ഥി പി.സി മാത്യു, ഡോ. അഞ്ചു ബിജിലി, ബെന്നിജോണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.പി ടോണി, ബിജിലി ജോര്‍ജ്, എക്സ്പ്രസ്സ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ രാജു തരകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page