മസാജ് പാര്‍ലര്‍ ജീവനക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി; ഭര്‍ത്താവിനെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ പറഞ്ഞയച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പൊലീസുകാരന്‍ അറസ്റ്റില്‍

ചെന്നൈ: മസാജ് പാര്‍ലര്‍ ജീവനക്കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ് അറസ്റ്റിലായത്. ചെന്നൈയിലാണ് സംഭവം. ഒക്ടോബര്‍ 17ന് രാത്രി 10 മണിയോടെയാണ് സംഭവം.
ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ അയല്‍വാസിയോട് പൊലീസുകാരന്‍ സംസാരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന ബാവുഷ വീട്ടില്‍ അതിക്രമിച്ച കയറി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതിനാല്‍ അറസ്റ്റ് ചെയ്യാനാണ് താന്‍ വന്നതെന്ന് ബാവുഷ പറയുകയും കേസ് പിന്‍വലിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭീഷണിയില്‍ പേടിച്ച യുവതി 50,000 രൂപ നല്‍കിയെങ്കിലും ഇയാള്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. സമീപത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഭര്‍ത്താവിനെ ബാവുഷ അയച്ചു. ഭര്‍ത്താവ് പുറത്ത് പോയ ശേഷം യുവതിയെ കിടപ്പുമുറിയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. തിരിച്ചെത്തിയ ഭര്‍ത്താവിന്റെ പക്കല്‍ നിന്ന് 15,000 രൂപ തട്ടിയെടുത്ത് ബാവുഷ സ്ഥലംവിട്ടു. തുടര്‍ന്ന് ഈമാസം 23-ന് കുമുദ വിരുഗമ്പാക്കം ഓള്‍-വുമണ്‍ പൊലീസില്‍ യുവതി പരാതി നല്‍കി. ബലാല്‍സംഗം ചെയ്തുവെന്നും 65,000 രൂപ തട്ടിയെടുത്തുവെന്നുമാണ് പരാതി. കേസെടുത്ത പൊലീസ് തിരുവാന്‍മിയൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2024ല്‍ വടപളനിയിലും 2023 ല്‍ തിരുവാന്‍മിയൂരിലും റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകളില്‍ ബവുഷ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page