മണ്ഡലകാലത്ത് ശബരിമലയില്‍ കനത്ത സുരക്ഷ; സന്നിധാനത്തെ സുരക്ഷാ ചുമതല കാസര്‍കോട് അഡീഷണല്‍ എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്ക്, ഡിജിപി ഉത്തരവിറക്കി

കാസര്‍കോട്: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് പഴുതടച്ചു കൊണ്ടുള്ള സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് പുറത്തിറക്കി. മണ്ഡലകാലത്തു സന്നിധാനത്ത് ഏഴു ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ആദ്യത്തെ ഊഴം കാസര്‍കോട് അഡീഷണല്‍ എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ക്കാണ്. നവംബര്‍ 14 മുതല്‍ 24 വരെയായിരിക്കും അദ്ദേഹം സന്നിധാനത്തെ സുരക്ഷാ ചുമതല നിര്‍വഹിക്കുക. തുടര്‍ന്നുള്ള മൂന്നുഘട്ടങ്ങളില്‍ പി.സി ഹരിദാസന്‍, ടി.എന്‍ സജീവ്, എം.ആര്‍ സതീഷ് കുമാര്‍, എം.പി വിനോദ്, കെ.വി വേണുഗോപാല്‍ എന്നിവര്‍ക്കായിരിക്കും സന്നിധാനത്തെ ചുമതല. സന്നിധാനത്ത് ഏതാനും ഡിവൈ.എസ്.പിമാരെ റിസര്‍വ്വായും നിര്‍ത്തും.
തുലാമാസ പൂജയ്ക്കിടെ പൊലീസ് വിന്യാസം കുറച്ചതിനും മതിയായ ക്രമീകരണങ്ങള്‍ ഒരുക്കാത്തതും പൊലീസിനെതിരെ വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. ഇതു കണക്കിലെടുത്തു കൊണ്ടാണ് സന്നിധാനത്ത് നേരത്തെ സേവനം ചെയ്ത ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് ഡി.ജി.പി ഉത്തരവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page