പിപി ദിവ്യയ്ക്ക് നേരെ സൈബര്‍ ആക്രമണം; ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഭര്‍ത്താവ് വി പി അജിത്ത് പൊലീസില്‍ പരാതി നല്‍കി. തെറ്റായ സൈബര്‍ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ കടുത്തത്.
അതേസമയം ദിവ്യ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ജില്ലാ കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ ദിവ്യയുടെ എല്ലാ വാദങ്ങളും പൊളിയുകയാണ്. കളക്ടര്‍ പരിപാടിക്ക് ക്ഷണിച്ചു എന്ന ദിവ്യയുടെ വാദം കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. പിപി ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തന്റെ ഭാഗത്തുനിന്ന് ഔദ്യോഗികതലത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ മൊഴിയില്‍ വീണ്ടും ആവര്‍ത്തിച്ചു. അതേസമയം, ഇന്ന് മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ട ഔദ്യോഗിക പരിപാടികളെല്ലാം കളക്ടര്‍ ഒഴിവാക്കി. പിണറായി അഗഏ സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page