ചൂരിമൂലയിലെ മൈമൂനയുടെ ദുരൂഹമരണം; ആക്ഷന്‍ കമ്മിറ്റി നടത്തിയ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: മുളിയാര്‍, ചൂരിമൂലയിലെ മൈമൂനയുടെ ദുരൂഹമരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുളിയാര്‍ ഗ്രാമപഞ്ചായത്തംഗവുമായ പി.എസ് അബ്ദുല്‍ ജുനൈദ് ഉദ്ഘാടനം ചെയ്തു. കണ്‍വീനറും പഞ്ചായത്തംഗവുമായ സി.കെ.എം മുനീര്‍, അബ്ദുല്‍ റഹ്‌മാന്‍, ധന്യാവാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
2024 മാര്‍ച്ച് അഞ്ചാം തീയതിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മൈമൂന മരണപ്പെട്ടത്.
മൈമൂന മുഖേന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം നാലരക്കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. മൈമൂനയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ മാഫിയാസംഘമാണെന്നും ഇക്കാര്യം അന്വേഷിച്ചു പുറത്തു കൊണ്ടുവരണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page