കേരള ആരോഗ്യ സര്‍വകലാശാല; നോര്‍ത്ത് സോണ്‍ കലോത്സവത്തിന് നാളെ തിരശീല ഉയരും

കാസര്‍കോട്: കേരള ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം നാളെ മുതല്‍ 20 വരെ സി-മെറ്റ് നഴ്‌സിംഗ് കോളേജ് ഉദുമ പെരിയയില്‍ നടക്കും. നാളെയും മറ്റന്നാളും ഓഫ് സ്റ്റേജ് മത്സരങ്ങള്‍ നടക്കും. ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നാളെ പ്രശസ്ത കവയത്രി സിപി ശുഭ നിര്‍വഹിക്കും.
ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ 19, 20 തീയതികളില്‍ നടക്കും. ഓണ്‍ സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 19 ന് എംഎല്‍എ സി.എച്ച് കുഞ്ഞമ്പു നിര്‍വഹിക്കും. 20 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ പിപി കുഞ്ഞികൃഷ്ണന്‍ മുഖ്യ അതിഥിയാകും. കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ്, വിളംബര ഘോഷയാത്ര ഇന്ന് നടക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ 5 ജില്ലകളിലെ 63 കോളേജുകളിലെ 4,000 ത്തോളം മത്സരാര്‍ത്ഥികള്‍ 103 മത്സര ഇനങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ കെ പ്രണവ്, കെ മണികണ്ഠന്‍, കനിഷ്‌ക ബി, സ്മിത റാണി ജിവി, ഋഷിത സി പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page