കാസര്‍കോട്: ഗോഡൗണിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന വാഹനം പട്ടാപ്പകല്‍ മോഷണം പോയി. പെരിയ ബസാറിലെ അബ്ദുല്‍ സത്താറിന്റെ ലയലന്റ് ദോസ്തി വണ്ടിയാണ് തിങ്കളാഴ്ച വൈകുന്നേരം 4നും 4.20നും ഇടയ്ക്ക് മോഷണം പോയത്. സാധനങ്ങള്‍ ഇറക്കിയ ശേഷം നിര്‍ത്തിയിട്ടതായിരുന്നു. സ്കൂട്ടറില്‍ എത്തിയ രണ്ടു പേരാണ് മോഷണത്തിനു പിന്നില്‍ എന്നു സംശയിക്കുന്നു. രണ്ടു പേര് സ്കൂട്ടറില്‍ വരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ഒരാള്‍ വാഹനം സ്റ്റാര്‍ട്ടാക്കി കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അബ്ദുല്‍ സത്താര്‍ നല്കിയ പരാതിയിന്മേല് ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
