കാലിഫോർണിയയിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി സ്ഥലത്തിനടുത്ത് നിന്ന് നിറ തോക്കുമായി ഒരാൾ അറസ്റ്റിൽ; ട്രംപിനെതിരെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഇതു രണ്ടാമത്തെ വധശ്രമം

കാലിഫോർണിയ (യുഎസ് ): യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലിഫോർണിയ കൊച്ചല്ലേ യിലെ തിരഞ്ഞെടുപ്പ് റാലി സ്ഥലത്തിനടുത്ത് നിന്ന് വെടിയുണ്ട നിറച്ച തോക്കും അത്യുഗ്ര പ്രഹര ശേഷിയുള്ള വെടിയുണ്ടകളുടെ ശേഖരവും സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. സർക്കാർ വിരുദ്ധ വലതുപക്ഷ സംഘടനാംഗവും നെവാസ ലാസ് വെഗാസിൽ താമസക്കാരനുമായ വെംമില്ല(49)റെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു വ്യാജ പ്രസ് പാസുകളും വ്യാജ വി.ഐ.പി. പാസുകളും കണ്ടെടുത്തതായി സുരക്ഷാ വിഭാഗം അറിയിച്ചു. വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും റാലിസ്ഥലത്തിനു പുറത്തു സുരക്ഷാപരിശോധന സ്ഥലത്തിനടുത്തു നിറുത്തിയിരുന്ന ഇയാളുടെ കാറിൽ നിന്നു പിടിച്ചെടുത്തു. എന്നാൽ, നിറതോക്കുമായി ഇയാൾ റാലി സ്ഥലത്തെത്തിയതു ട്രംപിനോ, റാലിയിൽ പങ്കെടുത്തവർക്കോ ഭീഷണിയായില്ലെന്നു സുരക്ഷാ വിഭാഗവും യു.എസ്. അറ്റോർണി ഓഫീസും യു.എസ്. രഹസ്യാനേഷണ വിഭാഗവും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. റാലിക്കുവൻ സുരക്ഷാസം വിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ പെൻസിൽവാനിയ ബട്ട്ലറിൽ തിരഞ്ഞെടുപ്പു റാലിക്കിടയിൽ ട്രംപിനു നേരെ വധശ്രമമുണ്ടായിരുന്നു. ട്രംപിന്റെ പാംബീച്ചിലെ ഗോൾഫ് കോഴ്സി നടുത്തു ഒളിച്ചിരുന്നു നിറയൊഴിച്ചയാളെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നു. അന്നു തലനാരിഴക്കാണ് ട്രംപ് രക്ഷപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page