കാസര്‍കോട്ടുകാര്‍ക്ക് മന്തി കഴിക്കാനേ നേരമുള്ളുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ; പൊലീസിനെതിരെ കടുത്ത വിമര്‍ശനം

കാസര്‍കോട്: കാസര്‍കോട്ടുകാര്‍ക്ക് മന്തി തിന്നാനേ നേരമുള്ളുവെന്നും അനീതിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ താല്‍പര്യമില്ലെന്നും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പറഞ്ഞു. പൊലീസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ കാണാനെത്തിയ അദ്ദേഹം കാസര്‍കോട് റസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് ഇങ്ങനെ പറഞ്ഞത്.
അബ്ദുല്‍ സത്താറിനോട് പൊലീസ് പെരുമാറിയത് ഉത്സവപ്പറമ്പിലെ ഗുണ്ടയെപ്പോലെയാണ്. ഒരു ഓട്ടോ ഡ്രൈവറോട് പൊലീസ് ക്രൂരമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പൊലീസിന്റെ അതിക്രമത്തെ നോക്കിനില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. ഇങ്ങനെ പോര, അനീതിക്കെതിരെ പ്രതികരിക്കാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്കു കഴിയണം. മോശപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തള്ളാനുള്ള സ്ഥലമായി കാസര്‍കോടും മലപ്പുറവും മാറി. ഇത് അനുവദിക്കുവാന്‍ സാധിക്കില്ല-അന്‍വര്‍ പറഞ്ഞു.
ബെന്‍സുകാറില്‍ പോകുന്നവര്‍ക്ക് പാവം ഓട്ടോ തൊഴിലാളികളെ കാണില്ല. ഓട്ടോ തൊഴിലാളിയായ അബ്ദുല്‍ സത്താറിന്റെ ഓട്ടോ നാലുദിവസം പൊലീസ് പിടിച്ചു വച്ചിട്ടും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി നേതാവ് അന്വേഷിച്ചോ? ഞാന്‍ കാസര്‍കോട്ടേക്ക് വരുന്നുവെന്നു അറിയിച്ചപ്പോഴല്ലേ ഇവിടെയുള്ളവര്‍ സമരത്തിനു ഇറങ്ങിയത്-അന്‍വര്‍ ചോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page