സിപിഎമ്മിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അന്‍വറിനു കാസര്‍കോട്ട് വന്‍ സ്വീകരണം; നീക്കങ്ങള്‍ നിരീക്ഷിച്ച് മുസ്ലിം ലീഗും സിപിഎമ്മും

കാസര്‍കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനു കാസര്‍കോട്ട് വന്‍ സ്വീകരണം. ശനിയാഴ്ച രാവിലെ 10.05 മണിയോടെ കാസര്‍കോട് റെയില്‍വെസ്‌റ്റേഷനില്‍ എത്തിയ അന്‍വറിനെ അബ്ദുല്‍ റഹ്‌മാന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. റെയില്‍വെ സ്‌റ്റേഷനു പുറത്തു നിരവധി ഓട്ടോഡ്രൈവര്‍മാരും അന്‍വറിനെ സ്വീകരിക്കുകയും ഒന്നിച്ചു നിന്നു ഫോട്ടെയടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ കാണാനും വീടു വയ്ക്കാനുള്ള സഹായം നല്‍കാനുമാണ് പി.വി അന്‍വര്‍ കാസര്‍കോട്ടെത്തിയത്. എന്നാല്‍ അന്‍വറിന്റെ വരവ് രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിപിഎമ്മുമായി പിണങ്ങി രൂപീകരിച്ച കേരള ഡി.എം.കെയുടെ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട്ടും പ്രചരിപ്പിക്കുകയാണ് അന്‍വറിന്റെ ലക്ഷ്യമെന്നാണ് സൂചന. അതുകൊണ്ടു തന്നെ അന്‍വറിന്റെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണ് മുസ്ലിം ലീഗും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page