മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയെ കൊന്ന് മകളുടെ കാമുകന്‍

ലക്‌നൗ: മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മാതാവിനെ മകളുടെ കാമുകന്‍ കുത്തിക്കൊന്നു. ലക്‌നൗവിനു സമീപത്തെ 35കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പതിനേഴുകാരിയായ മകള്‍ക്ക് ഒരു പ്രണയബന്ധം ഉണ്ടായിരുന്നു. ഒരു തവണ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ആര്‍ക്കൊപ്പമാണ് മകള്‍ പോയതെന്നു മാതാവിനു അറിഞ്ഞിരുന്നില്ല. ഒളിച്ചോടി തിരിച്ചെത്തിയ മകളെ പിന്നീട് ഫാറൂഖാബാദിലെ മാതൃവീട്ടിലേക്കയച്ചു. അവിടെ വച്ച് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുന്നത് മാതൃസഹോദരന്റെ ശ്രദ്ധയില്‍പെട്ടു. ഫോണില്‍ സംസാരിക്കുന്നത് കാമുകനോട് ആയിരിക്കുമെന്നു കണക്കുകൂട്ടിയ മാതാവ് മകളെ കൊല്ലാന്‍ തീരുമാനിച്ചു. 50,000രൂപയ്ക്ക് സുഭാഷ് സിംഗ് എന്ന 38കാരനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതനുസരിച്ച് കൊല നടത്താന്‍ എത്തിയ സുഭാഷ് സിംഗ് പെണ്‍കുട്ടിയെ കണ്ട് ഞെട്ടി. തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നു അപ്പോഴാണ് സുഭാഷ് സിംഗിനു മനസ്സിലായത്. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തു. എനിക്കു പകരം അമ്മയെ കൊല്ലണമെന്നും അങ്ങനെ ചെയ്താല്‍ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടി കാമുകനോട് പറഞ്ഞു. തുടര്‍ന്നാണ് മകളെ കൊല്ലാനായി മൂര്‍ച്ഛ കൂട്ടിക്കൊണ്ടു വന്ന കത്തി ഉപയോഗിച്ച് മാതാവിനെ കൊലപ്പെടുത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാ കഥകളെ വെല്ലുന്ന ക്രൈംത്രില്ലര്‍ പുറത്തുവന്നത്. സുഭാഷ് സിംഗിനെയും കാമുകിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page