ഉറങ്ങിക്കിടന്ന നഴ്‌സിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു; ചോരയില്‍ കുളിച്ച യുവതിയെ റോഡരുകില്‍ തള്ളി

ന്യൂദെല്‍ഹി: തെക്കുകിഴക്കന്‍ ദില്ലിയിലെ സരായ് കാലേഖാനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരുകില്‍ ഉപേക്ഷിച്ചു. ചോരയില്‍ കുളിച്ചു കിടന്ന യുവതിയെ ഒരു നാവികസേന ഉദ്യോഗസ്ഥനാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരനിലയിലായ യുവതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ഒഡീഷ സ്വദേശിനിയാണ് യുവതി. ഒന്നരവര്‍ഷം മുമ്പ് ജോലി തേടിയാണ് യുവതി ന്യൂദെല്‍ഹിയില്‍ എത്തിയത്. രണ്ടുമാസം മുമ്പ് മാതാപിതാക്കള്‍ ദില്ലിയിലെത്തി യുവതിയെ ഒഡീഷയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിരുന്നില്ല.
ഒരു മാസം മുമ്പ് യുവതിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടമായി. ഇതോടെ വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കൈവശം ഉണ്ടായിരുന്ന പണം തീര്‍ന്നതോടെ താമസിക്കുവാന്‍ സ്ഥലം ഇല്ലാതായി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി യുവതി തെരുവിലാണ് കഴിഞ്ഞിരുന്നതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി യുവതി അലഞ്ഞു നടക്കുന്നതിന്റെയും നഗരത്തിലെ ഒരു എ.ടി.എമ്മിനു സമീപത്തു കിടന്നുറങ്ങിയതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പൊലീസ് കണ്ടെത്തി. കിടന്നുറങ്ങിയ സ്ഥലത്തു നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page