ഉപ്പളയിലെ യുവ കരാറുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; സ്‌കൂട്ടര്‍ പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഉപ്പളയിലെ യുവകരാറുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മണ്ണംകുഴി സ്വദേശിയും കരാറുകാരനുമായ ഇബ്രാഹിമിന്റെ മകന്‍ ഷെരീഫി(32)നെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഷെരീഫ് സ്‌കൂട്ടറുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി ഏഴരമണിയോടെ ഷെരീഫിന്റെ സ്‌കൂട്ടര്‍ ഷിറിയ പാലത്തിനു സമീപത്തു നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടു. ഈ വിവരം ആരോ വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ ഷെരീഫിനെ മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പല തവണ വിളിച്ചിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് പിതാവ് ഇബ്രാഹിം മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. ഷെരീഫിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page