പെരിയ, പുളിക്കാലില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ആഡംബര കാര്‍ കാണാതായി; സംഭവം കാവല്‍ നിന്ന പൊലീസുകാര്‍ ഭക്ഷണം കഴിക്കാന്‍ പോയ നേരത്ത്, കാറിന്റെ വരവിലും പോക്കിലും ദുരൂഹതയേറി

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, പുളിക്കാലില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ആഡംബര കാര്‍ നാടകീയമായി കാണാതായി. ഇതോടെ കാര്‍ പുളിക്കാലില്‍ എത്തിയ സംഭവത്തില്‍ ദുരൂഹതയേറി. മൂന്നു ദിവസം മുമ്പാണ് പുളിക്കാലില്‍ സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തിനു നടുവിലൂടെ കടന്നു പോകുന്ന പഞ്ചായത്ത് റോഡരുകില്‍ വെള്ളനിറത്തിലുള്ള പോര്‍ഷെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും കാര്‍ കൊണ്ടു പോകാന്‍ വരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ ബേക്കല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ കാറിനു പൊലീസ് കാവലും ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാവല്‍ നിന്ന പൊലീസുകാര്‍ ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചെത്തിയപ്പോഴേക്കും കാര്‍ ആരോ കൊണ്ടു പോവുകയായിരുന്നു. ഇതോടെയാണ് കാറിന്റെ വരവിലും പോക്കിലും സംശയം ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം രജിസ്‌ട്രേഷനിലുള്ള പ്രസ്തുത കാര്‍ നേരത്തെ തന്നെ പൊലീസിന്റെ നിരീക്ഷണത്തിലുള്ളതാണെന്നു പറയുന്നു. പ്രസ്തുത കാര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് ജില്ലയിലേക്ക് എത്തിയതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ കാര്‍ ബേക്കലില്‍ എത്തിയിരുന്നതായും അവിടെ നിന്നാണ് പുളിക്കാലില്‍ എത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page