കാമുകനെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; കുടുംബത്തിലെ 13 പേരെയും വിഷം കൊടുത്ത് കൊലപ്പെടുത്തി പെണ്‍കുട്ടി

ഇസ്ലാമാബാദ്: പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനായ യുവാവും അറസ്റ്റില്‍. കാമുകനെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ തടസം നിന്നു. ഇതോടെ പെണ്‍കുട്ടി യുവാവുമായി ചേര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഷെയ്സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം 13 തിനിടെ അംഗങ്ങള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ മരിച്ചതെന്ന് തെളിഞ്ഞതെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഇനായത്ത് ഷാ പറഞ്ഞു.
ഷെയ്സ്തയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തുവന്നത്. അമീറുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടാണ് ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് ഷെയ്സ്ത പൊലീസിനോട് പറഞ്ഞു. വിഷം നല്‍കിയത് അമീറാണെന്നുള്ള ഷെയ്സ്തയുടെ മൊഴിയേത്തുടര്‍ന്ന് യുവാവിനെയും അറസ്റ്റ് ചെയ്തു. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തില്‍ കാമുകനും പെണ്‍കുട്ടിയും ചേര്‍ന്ന് വീട്ടില്‍ റൊട്ടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഗോതമ്പില്‍ വിഷം കലര്‍ത്തിയതാണെന്ന് തെളിഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page