സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 15,05796 രൂപ തട്ടിയെടുത്തു; മുന്‍ ഡി.വൈ.എഫ്.ഐ നേതാവായ അധ്യാപികക്കെതിരെ വഞ്ചനയ്ക്ക് കേസ്

കാസര്‍കോട്: സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 15,05796 രൂപ തട്ടിയെടുത്തതായി പരാതി. കിദൂര്‍, പതക്കല്‍ഹൗസിലെ നിഷ്മിത ഷെട്ടി(24)യുടെ പരാതി പ്രകാരം ഷേണി, ബെല്‍ത്തക്കല്ലുവിലെ സച്ചിത റൈയ്‌ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നിലവില്‍ ബാഡൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപികയായ സച്ചിതറൈ മുന്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം, ബാലസംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് 31 മുതല്‍ 2023 ആഗസ്ത് 25 വരെയുള്ള ദിവസങ്ങളിലായി പല തവണകളായി 15,05796 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നു നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ പറഞ്ഞു. പല തവണ അന്വേഷിച്ചിട്ടും ജോലി ലഭിച്ചില്ല. തുടര്‍ന്ന് പണം തിരികെ ചോദിച്ചുവെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ വരാന്‍ ഇടയുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page