ചിപ്സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ വിളിച്ചുകൊണ്ടുപോയി ക്വാര്‍ട്ടേഴ്സ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു; ഒഡീഷ സ്വദേശിയായ 53 കാരന്‍ അറസ്റ്റില്‍

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി മലപ്പുറം നിലമ്പൂരില്‍ പിടിയില്‍. ഒഡീഷ ബലേശ്വര്‍ സ്വദേശി അലി ഹുസന്‍ എന്ന റോബി(53)നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ചിപ്സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കരഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ട് രക്ഷിതാക്കള്‍ ആരാഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അവശനിലയിലായിരുന്ന കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് പരിക്കുകളുണ്ട്. അതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നിലമ്പൂരിലെ ആക്രിക്കടയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇതര സംസ്ഥാനക്കാരനായതിനാല്‍ തുടര്‍ നടപടികള്‍ക്ക് ഹാജരാകാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കസ്റ്റഡിയില്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രത്യേക അപേക്ഷ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ മനോജ് പറയട്ട അറിയിച്ചു. പരിചയമുള്ളവരായതിനാലാണ് പെണ്‍കുട്ടി പ്രതിക്കൊപ്പം പോയതെന്നും അടുത്തുള്ള ക്വാര്‍ട്ടേഴ്സ് മുറിയില്‍ വെച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page