കൂടുതല്‍ മുക്കുപണ്ട തട്ടിപ്പ് കഥകള്‍ പുറത്തേയ്ക്ക്; ഒറിജിനലിനെ വെല്ലുന്ന മൂന്നു മുക്കുവളകള്‍ പണയം വച്ച് അഷ്‌റഫ് തട്ടിയത് 1,17,000 രൂപ, ഒടുവില്‍ അറസ്റ്റില്‍

കാസര്‍കോട്: ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ പണയം വച്ച് ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, നിലാങ്കരയിലെ ബി.കെ ഹൗസില്‍ പഴയപാട്ടില്ലത്ത് അഷ്‌റഫിനെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എച്ച്.ആര്‍ പ്രദീപ്കുമാര്‍ ആണ് പരാതിക്കാരന്‍. 2024 ഏപ്രില്‍ നാലിനു 25.470 ഗ്രാം തൂക്കമുള്ള മൂന്നു വളകള്‍ പണയം വച്ച് 1,17000 രൂപ വായ്പയെടുത്തു വഞ്ചിച്ചുവെന്നാണ് കേസ്.
ഹൊസ്ദുര്‍ഗ്, നീലേശ്വരം, കൊടക്കാട്, തിമിരി ബാങ്കുകളില്‍ നടന്ന മുക്കുപണ്ട തട്ടിപ്പ് സംഭവങ്ങള്‍ പുറത്തു വന്നതോടെ പണയ സ്വര്‍ണ്ണങ്ങള്‍ പരിശോധിക്കണമെന്ന് സഹകരണ വകുപ്പ് അധികൃതര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധനയിലാണ് അഷ്‌റഫ് പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്.
കാഞ്ഞങ്ങാട്, വടകര സ്വദേശികളായ രണ്ടു പേര്‍ ആണ് മുക്കുപണ്ട തട്ടിപ്പു പരമ്പരയ്ക്കു പിന്നിലെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. മലപ്പുറത്താണ് വ്യാജസ്വര്‍ണ്ണാഭരണ നിര്‍മ്മാണം നടന്നതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page