കണ്ണൂര്‍: പോക്സോ കേസില്‍ പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. അനീഷ് ആണ് ജീവനൊടുക്കിയത്. കോഴിക്കോട്, ചേവായൂര്‍ തൊണ്ടയാട്ടെ ഒരു മരക്കൊമ്പില്‍ വ്യാഴാഴ്ച ഉച്ചക്കാണ് അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പതിനേഴുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഇയാളെ പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. അനീഷും ഇയാളുടെ സുഹൃത്ത് മുക്കം പടിഞ്ഞാറെക്കര ബ്രാഞ്ച് സെക്രട്ടറി സി. രമേശനും പോക്സോ കേസിലെ പ്രതികളാണ്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.
തളിപ്പറമ്പ് പൊലീസ് ഇരുവരുടെയും പേരില്‍ പോക്സോ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ബ്രാഞ്ചു സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നു.
