മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, ഇരുന്നത് മറ്റൊരു കസേരയില്‍, അതിഷിമര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

ന്യൂദെല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷിമര്‍ലേന അധികാരമേറ്റു. ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിക്കായി ഒരുക്കിയ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാള്‍ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്നാണ് അതിഷി പ്രതികരിച്ചത്.
ബിജെപിയും ഗവര്‍ണറും ഡല്‍ഹിയുടെ വികസനത്തെ തടയുകയാണെന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷി ആരോപിച്ചു.
തടസ്സപ്പെട്ട വികസന പ്രവര്‍ത്തനങ്ങളെല്ലാം ഉടന്‍ പുനഃരാരംഭിക്കുമെന്നു ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായും അവര്‍ പറഞ്ഞു. ബിജെപിയും ഗവര്‍ണര്‍ സക്‌സേനയും ഡല്‍ഹിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആശുപത്രിയിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതും തടഞ്ഞതായി മുഖ്യമന്ത്രി ആരോപിച്ചു. മുടങ്ങിക്കിടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page