ജോലി സമ്മർദ്ദം മൂലം വിഷാദരോഗിയായി; ഐടി ഉദ്യോഗസ്ഥൻ സ്വയം ഷോക്കടിപ്പിച്ചു മരിച്ചു


ചെന്നൈ: ജോലി സമ്മര്‍ദ്ദം മൂലം ഐ.ടി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ചു ജീവനൊടുക്കി. ചെന്നൈയിലെ താഴാംബൂരില്‍ മഹാബലിപുരം റോഡിലെ വാടക വീട്ടില്‍ കഴിയുന്ന തേനി സ്വദേശി കാര്‍ത്തികേയന്‍ ആണ് മരിച്ചത്.  വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഭാര്യ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളാണ് കാര്‍ത്തികേയനെ മരിച്ചനിലയില്‍ കണ്ടത്.  15 വര്‍ഷമായി ചെന്നൈ പല്ലാപുരത്തെ  ഐ.ടി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തികേയന്‍. അടുത്തിടെയായി ജോലി ഭാരത്തെ കുറിച്ച് പരാതി പറയാറുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഭാര്യ കെ.ജയറാണിക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് കാര്‍ത്തികേയന്‍ ചെന്നൈയില്‍ കഴിഞ്ഞിരുന്നത്. ജോലി സമ്മര്‍ദ്ദം മൂലം കാര്‍ത്തികേയന്‍ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ  ചെന്നൈയിലെ ആശുപത്രിയില്‍ വിഷാദരോഗത്തിന് ചികിത്സയും തേടിയിരുന്നു. തിങ്കളാഴ്ച ക്ഷേത്രദര്‍ശനത്തിന് പോയ ഭാര്യ ജയറാണി വ്യാഴാഴ്ച തിരിച്ചെത്തിയപ്പോള്‍ വീട് ഉള്ളില്‍ നിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന മറ്റൊരു കീ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് കാര്‍ത്തികേയന്‍ തറയില്‍ കിടക്കുന്നത് കണ്ടത്. ശരീരം മുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ചോരാംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചുവെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരണത്തിന് പിന്നിലുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page