‘ആരും വാങ്ങല്ലേ, ജീവിതം നായ നക്കും’, ഒല ഇലക്ട്രിക് സ്‌കൂട്ടറിനെതിരെ പ്ലക്കാര്‍ഡുമായി യുവതി

 

ഒല ഇലക്ട്രിക് സ്‌കൂട്ടറിനെതിരെ വീണ്ടും പരാതി. ഒല ഇലക്ട്രിക് സ്‌കൂട്ടറിനെതിരെ പ്ലക്കാര്‍ഡുമായി വേറിട്ട പ്രതിഷേധം നടത്തി ബംഗളൂരു സ്വദേശിനി നിഷാ സി ശേഖര്‍. ‘ദയവായി വാങ്ങരുത്’ എന്ന പ്ലക്കാര്‍ഡ് എഴുതി സ്‌കൂട്ടറില്‍ തൂക്കിയാണ് ഇവര്‍ പ്രതിഷേധം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഒല ഇലക്ട്രിക് സ്‌കൂട്ടറിനെതിരായി ഞാന്‍ ബോധവല്‍ക്കരണം നടത്തും’ എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചത്. ‘പ്രിയപ്പെട്ട കന്നഡിഗമാരെ, ഒല ഉപയോഗശൂന്യമായ ഇരുചക്ര വാഹനമാണ്, ദയവായി ഈ സ്‌കൂട്ടര്‍ വാങ്ങരുത്-എന്ന് നിരാശയായ ഒല ഉപഭോക്താവ് ‘ -എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച കമ്മീഷന്‍ എതിര്‍ പാര്‍ട്ടിക്ക് നോട്ടീസ് അയച്ചു. ഒരുമാസം മുമ്പ് യുവതി സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ മുടക്കിയിട്ടും കമ്പനി അധികൃതര്‍ ഉപഭോക്താക്കളെ അടിമകളായാണ് കാണുന്നത് എന്ന് അവര്‍ പറഞ്ഞു. റിപ്പയര്‍ ചെയ്യുന്നവര്‍ പരിശീലനം ലഭിക്കാത്തവരും ഒലയുടെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തവരുമാണ്. ഒന്നരമണിക്കൂര്‍ കാത്തുനിന്ന് റിപ്പയര്‍ ചെയ്ത് വീട്ടിലെത്തിയപ്പോള്‍ വണ്ടി വീണ്ടും പണിമുടക്കി എന്ന് കുറിപ്പില്‍ പറയുന്നു. ‘ഏറ്റവും മോശമായ വാഹനമാണ് ഒല’ എന്നും യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page