ചെന്നൈ: ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന വിശാഖ വനിതാ ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന തീ അണയ്ക്കുയായിരുന്നു. ശരണ്യ(22), പ്രമീള ചൗധരി എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെണ്‍കുട്ടികള്‍ ചികിത്സയിലാണ്. 40 സ്ത്രീകളാണ് മുറിക്കുള്ളിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിനുള്ള കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ കട്ടിയായ പുക ശ്വസിച്ച് നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടായി. ഇവരും ചികിത്സയിലാണ്. മരിച്ച സ്ത്രീകളെ സര്‍ക്കാര്‍ രാജാജി ആശുപത്രിയിലേക്കു മാറ്റി. സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.