മറ്റൊരു കല്യാണത്തിനു ഒരുങ്ങിയ പെണ്‍സുഹൃത്തിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന കേസ്; യുവാവിനു ജീവപര്യന്തം തടവ്

 

മറ്റൊരു കല്യാണത്തിനു ഒരുങ്ങിയ പെണ്‍സുഹൃത്തിന്റെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ചിക്കമംഗ്‌ളൂരു സ്വദേശി സന്ദീപ് റാത്തോഡി (28)നെയാണ് മംഗ്‌ളൂരു സെഷന്‍സ് കോടതി ശിക്ഷിച്ചത്. ചിക്മംഗ്‌ളൂരു, അരീക്കര സ്വദേശിനിയായ അഞ്ജനവസിഷ്ഠ (22)യാണ് കൊല്ലപ്പെട്ടത്. 2019 ജൂണ്‍ ഒന്‍പതിന് മംഗ്‌ളൂരു, അത്താവറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു കൊലപാതകം. അടുപ്പത്തിലായിരുന്ന ഇരുവരും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയിലാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസം ആരംഭിച്ചത്. പൊലീസില്‍ ജോലി ലഭിക്കുന്നതിനു വേണ്ടിയുള്ള പരിശീനത്തിലായിരുന്നു സന്ദീപ്. ഇതിനിടയില്‍ വീട്ടുകാര്‍ തന്റെ കല്യാണം മറ്റൊരു യുവാവുമായി ഉറപ്പിച്ചുവെന്നും തന്നെ ഒഴിവാക്കണമെന്നും അഞ്ജന വസിഷ്ഠ പറഞ്ഞതാണ് കൊലപാതകത്തിനു ഇടയാക്കിയത്. കൊലപാതകത്തിനു ശേഷം പണവും മറ്റും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പാണ്ഡേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് സന്ദീപാണെന്ന് കണ്ടെത്തി അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page