കാസര്‍കോട്: മന്നിപ്പാടി കുമാര കൃപയിലെ ദൊഡ്ഡമാണി നാരായണ ഭട്ട്(80) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ട് ആശുപത്രിയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ഭാര്യ: ചന്ദ്രാവതി, മക്കള്‍: ഡി.എന്‍. മഹേഷ്(ടാക്‌സ് പ്രാക്ടീഷണര്‍ ഹവ്യക വലയ സെക്രട്ടറി), ഡി. കൃഷ്ണ ഭട്ട്, ഡി. ശ്യാമ ഭട്ട്. മരുമകള്‍: ദിവ്യ(അധ്യാപിക). കാസര്‍കോട് കന്നഡിഗരു കണ്‍വീനര്‍ ഡി. ജയനാരായണ അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം പള്ളം ശ്മശാനത്ത് ഇന്ന് രാത്രി സംസ്‌ക്കരിക്കും.







