തൃശൂര്‍: ജയിലില്‍ കഴിയുന്ന മകന് നല്‍കാനായി കഞ്ചാവുമായി എത്തിയ അമ്മ അറസ്റ്റില്‍. കാട്ടാക്കട, വീരണകാവ്, പന്നിയോട് കുന്നില്‍ വീട്ടില്‍ ലത(47)യെ ആണ് 80 ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റു ചെയ്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകനെ കാണാനാണ് ലത എത്തിയത്. ജയില്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.വി നിധിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കാപ്പ കേസില്‍ പ്രതിയായാണ് ലതയുടെ മകന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്.