തെയ്യം കാണാനെത്തിയപ്പോള്‍ പരിചയപ്പെട്ടു; പതിനേഴുകാരിയെ അതിക്രമത്തിനു ഇരയാക്കിയ യുവാവിനെതിരെ പോക്‌സോ കേസ്

 

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പരാതിക്കാരി.
പെണ്‍കുട്ടി തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌കൂളില്‍ വരാത്തതിനെക്കുറിച്ച് അധ്യാപികമാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. വിവരം സ്‌കൂള്‍ അധികൃതര്‍ ബദിയഡുക്ക പൊലീസിനെ അറിയിച്ചു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഇതു കണക്കിലെടുത്ത് കുമ്പള പൊലീസാണ് യുവാവിനെതിരെ പോക്‌സോ കേസെടുത്തത്. തെയ്യം കാണാനെത്തിയപ്പോഴാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page