മുന്‍ജന്മത്തില്‍ നല്ല ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശയുവതിയെ പലതവണ ബലാത്സംഗം ചെയ്തു; യോഗ ഗുരു പ്രദീപ് ഉള്ളാള്‍ അറസ്റ്റില്‍

 

താനുമായി മുന്‍ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു വിദേശ വനിതയെ പലതവണ ബലാത്സംഗം ചെയ്ത യോഗി ഗുരു പ്രദീപ് ഉള്ളാള്‍ അറസ്റ്റില്‍. കേവല ഫൗണ്ടേഷന്‍ എന്നയോഗ സ്ഥാപന ഉടമയാണ് പ്രദീപ്. 2020 ല്‍ കര്‍ണാടക ചിക്മംഗളൂരിലാണ് സംഭവം. സുഹൃത്തുമുഖേന യോഗ അധ്യാപകനായ പ്രദീപ് ഉള്ളാളിനെ യുവതി പരിചയപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ വഴി യോഗ സെക്ഷനുകള്‍ നടത്തി ശ്രദ്ധേയനായ ആളാണ് പ്രദീപ്. വിദേശ വനിതയുമായി അടുപ്പം കൂടിയ പ്രദീപ് കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് സ്പര്‍ശിക്കുകയും പിന്നീട് ചിക്മംഗളൂരു മല്ലനഹള്ളിക്ക് സമീപമുള്ള യോഗ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി മൂന്നു തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. പഞ്ചാബ് നിന്നുള്ള വിദേശവനിത 2010 മുതല്‍ കാലിഫോര്‍ണിയിലാണ് താമസിച്ചുവരുന്നത്. 2022 ഫെബ്രുവരി രണ്ടിന് കാലിഫോര്‍ണിയയിലേക്ക് തിരിച്ചുപോയി 10 ദിവസം അവിടെ താമസിച്ചു. ഒപ്പം പ്രദീപും ഉണ്ടായിരുന്നു. അവിടെ വച്ചും പീഡനം തുടര്‍ന്നു. ജുലൈയില്‍ വീണ്ടും കര്‍ണാടകയിലേക്ക് തിരിച്ചുവന്നപ്പോള്‍ രണ്ടോ മൂന്നോ തവണ പീഡിപ്പിച്ചുവെന്നും പിന്നീട് ഗര്‍ഭിണിയാണെങ്കിലും അലസിപോയെന്ന് അവര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376(2)(എന്‍)പ്രകാരമാണ് ചിക്കമംഗളൂരു റൂറല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പ്രദീപ് നേരത്തെ ദുബായില്‍ ജോലി ചെയ്തിരുന്നു. ദുബായില്‍ താമസിക്കുന്ന കാലത്ത് അദ്ദേഹം അവിടെ യോഗ ക്ലാസുകള്‍ ആരംഭിച്ചതായി പറയപ്പെടുന്നു. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. 2010 ല്‍ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി. ചിക്കമംഗളൂരു ജില്ലയില്‍ യോഗ ക്ലാസുകള്‍ ആരംഭിച്ചുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ഹിമാലയന്‍ യാത്രകള്‍ക്കും പക്ഷി നിരീക്ഷണത്തിനും മറ്റ് പരിപാടികള്‍ക്കും പ്രദീപ് ആളുകളെ കൊണ്ടുപോകുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഓണ്‍ലൈനായിരുന്നു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page