കാപ്പ നിയമം ലംഘിച്ച് ക്വാര്‍ട്ടേഴ്‌സില്‍ താമസം; പി.വിഷ്ണു വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: കാപ്പ നിയമം ലംഘിച്ച് കാസര്‍കോട് ജില്ലയിലെത്തിയ പ്രതി വീണ്ടും അറസ്റ്റില്‍. നീലേശ്വരം കരുവളത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന പി.വിഷ്ണുവിനെയാണ് (26) നീലേശ്വരം ഇന്‍സ്‌പെക്ടര്‍ വിപിന്‍ ജോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. മോഷണം, അടിപിടി, കഞ്ചാവ്, മയക്കുമരുന്ന്, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണു. എസ്‌ഐ മധുസൂദനന്‍ മടിക്കൈ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, രാജേഷ്, ഹോംഗാര്‍ഡ് ഗോപി, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും പ്രതിയെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ മറ്റൊരു വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page