മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ്; യുവതിക്ക് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

 

പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. മലപ്പുറം ചെര്‍പ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എഎം അഷ്‌റഫ് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും വിധിയിലുണ്ട്. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭര്‍തൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോവുകയായിരുന്നു. യാത്രക്കിടെയാണ് ഒഡിഷ സ്വദേശിയായ ലോചന്‍ നായ്കിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് അന്നു രാത്രി ഏഴു മണിയോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. ലോചനെയും ഒപ്പം കൂട്ടിയിരുന്നു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുന്‍പില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് കേസ്. കുട്ടി ഇക്കാര്യം മുത്തച്ഛനെ അറിയിച്ചിരുന്നു. 17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് മുത്തച്ഛന്‍ മുഖാന്തരമാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്‌ക്യൂ ഹോമിലേക്കു മാറ്റി. ഇവിടെയെത്തിയാണ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ പ്രതിയായ ലോചന്‍ നായ്ക് ഒളിവിലാണ്. കൊണ്ടോട്ടി പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വി. വിമല്‍, ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page