കാസര്‍കോട്: മുളിയാര്‍, പേരടുക്കം ഓട്ടച്ചാലില്‍ പുലിയിറങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഓട്ടോ ഡ്രൈവറായ ദിവാകരന്‍ പേരടുക്കമാണ് പുലിയെ കണ്ടത്.
മുളിയാര്‍ പഞ്ചായത്തിലെ പാണൂര്‍, കാനത്തൂര്‍, ബീട്ടിയടുക്കം, നെയ്യംകയം, പയര്‍പ്പള്ളം, ഇരിയണ്ണി, കുണിയേരി, ബേപ്പ്, മഞ്ചക്കല്‍, കോട്ടൂര്‍, തുടങ്ങിയ ഭാഗങ്ങളില്‍ നേരത്തെ പല തവണ പലരും പുലിയെ കണ്ടിരുന്നു. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ജനങ്ങളുടെ ഭീതി അകറ്റാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പേരടുക്കം യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് മധുസൂദനന്‍ പേരടുക്കം ആധ്യക്ഷം വഹിച്ചു. മഹാത്മജി വായനശാല പ്രസിഡണ്ട് രഘു കണ്ണംഗോള്‍, മുളിയാര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍, നവഭാരത് ഗ്രാമവികസന കലാകായിക കേന്ദ്രം പ്രസിഡണ്ട് കെ. ഗിരീഷ് കുമാര്‍, ജനശ്രീ മണ്ഡലം കണ്‍വീനര്‍ രവി, കെ. പാണ്ടി, സത്യന്‍ കെ, സാജു ടി, ടി.വി രജീഷ്, ഹനീഫ കെ.എം, സനോജ് ടി, വനിതാവേദി പ്രസിഡണ്ട് ശാന്തകുമാരി, മധുപാണ്ടി സംസാരിച്ചു.