ഏഴ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന്  ഇരയാക്കിയ ക്ഷേത്ര പൂജാരിയ്ക്ക് 20 വര്‍ഷം കഠിനതടവ്

 

തിരുവനന്തപുരം: ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. തിരുവല്ലം സ്വദേശി ഉണ്ണികുട്ടന്‍ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 2 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. 2022 ഫെബ്രുവരി 11 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രതിയെ വളര്‍ത്തിയതും പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പന്‍ ആയിരുന്നു. അങ്ങനെ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് പ്രതിയെ താമസിപ്പിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. പിന്നീട് പലതവണ പീഡനത്തിന് ഇരയായതായി കുട്ടി കോടതിയില്‍ മൊഴി നല്‍കി. പീഡനത്തില്‍ ഭയന്ന കുട്ടി ആദ്യം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോള്‍ ബന്ധുവിനോട്
സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ പ്രവര്‍ത്തി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍.വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ 17 സാക്ഷികളെയും 24 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.ദീപിന്‍, എസ്.ഐ എം ഉമേഷ് ആണ് കേസ് അന്വേഷിച്ചത്.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page