‘ഇനി നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും’; ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍

കൊച്ചി: നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്‍ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്‍കുന്ന ഫോണ്‍ കോളാണ് വന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഇനി നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും’, എന്നാണ് ഫോണ്‍ കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന്‍ പ്രതികരിച്ചതോടെ കോള്‍ കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആദ്യത്തെ അനുഭവമാണിതെന്നും 8645319626 എന്ന നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page