കാടുവെട്ടുന്ന യന്ത്രവും മോട്ടോറും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സെക്കന്റ് ഹാന്റ് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടയില്‍ നിന്നു കാടുവെട്ടുന്ന യന്ത്രവും മറ്റും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കുമ്പള, പോട്ടോരിയിലെ ജനാര്‍ദ്ദന(40)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.
പൊസന്തടുക്കയിലെ മോഹന്‍ ദാസിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നു ആഗസ്റ്റ് 17നും 19നും ഇടയിലാണ് കവര്‍ച്ച നടന്നത്. കാടുവെട്ടുന്ന യന്ത്രം, ഗ്രൈന്ററിന്റെ മോട്ടോര്‍, ഇരുമ്പു സാധനങ്ങള്‍ എന്നിവയാണ് മോഷണം പോയത്. മോഹന്‍ദാസിന്റെ കടയിലേയ്ക്കു ഇടയ്ക്കിടെ ജോലിക്കു പോകാറുള്ള ആളാണ് ജനാര്‍ദ്ദനയെന്ന് കടയുടമ പരാതിയില്‍ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page