സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു; യൂട്യൂബര്‍ വിജെ മച്ചാന്‍ അറസ്റ്റില്‍

 

 

പോക്സോ കേസില്‍ യൂട്യൂബര്‍ വിജെ മച്ചാന്‍ അറസ്റ്റില്‍. 16 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കളമശ്ശേരി പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം  കോടതിയില്‍ ഹാജരാക്കി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ്
പെണ്‍കുട്ടിയുടെ പരാതി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞത്. ഇയാളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് ഗോവിന്ദ്.
ഇയാളുടെ വിജെ മച്ചാന്‍ എന്ന യൂട്യൂബ് ചാനലിന് ഒരു ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സാണുള്ളത്. ഗോവിന്ദ് വിജെ എന്നാണ് വിജെ മച്ചാന്റെ യഥാര്‍ത്ഥ പേര്. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇയാളും കൂട്ടുകാരും പങ്കാളി ആവുന്നതിന്റെ വീഡിയോ ആയായിരുന്നു ഏറ്റവും ഒടുവിലായി ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page