പരപ്പയിലെ മോഷണങ്ങള്‍; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ രതീഷിനെ അറസ്റ്റുചെയ്തു

കാസര്‍കോട്: പരപ്പയിലെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ പ്രതിയെ പൊലീസ് 48 മണിക്കൂറിനുള്ളില്‍ പൊക്കി. പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന ബണ്ടിചോര്‍ രതീഷിനെ( 67)യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ വെള്ളരിക്കുണ്ട് എസ്‌ഐ ശ്രീദാസ് പുത്തൂര്‍, എസ്‌ഐ ജയരാജന്‍ ഗ്രേഡ് എസ്‌ഐ രാജന്‍, പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, നൗഷാദ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസിലെ പ്രതിയാണ് രതീഷ്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ നിരവധി മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ ബുധനാഴ്ച ഉച്ചയ്ക്ക് പരപ്പ ടൗണില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. പ്രതിയെ കാണാന്‍ നിരവധി പേര് തടിച്ചുകൂടി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page