നടന്‍ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

 

ഹാസ്യ നടന്‍ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്തും സൂര്യജിത്തും എന്നീ പേരുകളിലുള്ള രണ്ട് ആണ്‍മക്കളുണ്ട്. ചെറുപ്പം മുതല്‍ പാട്ടും മിമിക്രിയും ഇഷ്ടമായിരുന്ന നടനാണ് ഉല്ലാസ് പന്തളം. നാടകത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെ ആണ് ഉല്ലാസ് പ്രഫഷനല്‍ മിമിക്രിയിലേക്ക് എത്തുന്നത്. പിന്നാലെയാണ് കോമഡി സ്റ്റാര്‍സില്‍ ഉല്ലാസ് എത്തുന്നത്. ഷോ നടന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറി. പിന്നീട് സ്വന്തമായി പരിപാടികള്‍ ചെയ്യാന്‍ ഉല്ലാസ് തുടങ്ങുക ആയിരുന്നു.
വിശുദ്ധ പുസ്തകം, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page