അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു, കാർ യാത്രക്കാരിക്ക് പരിക്ക്

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിൻ്റേയും ശോഭയുടേയും മകൻ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. കാർ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ അടൂർ ബൈപ്പാസിൽ ആണ് സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്തു നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ച രണ്ട് പേരും സുഹൃത്തുക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page